Saturday, June 19, 2010

ഉബുണ്ടു ലിനക്സ് എന്നെ നിരാശനാക്കി

ഞാന്‍ കംപ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങിയ കാലം മുതല്‍ ഗ്നു/ലിനക്സ് ഓപ്പറേട്റ്റിങ്ങ് സിസ്റ്റങ്ങളാണ് ഉപയോഗിച്ചുപോന്നിട്ടുള്ളത്. എന്നാല്‍ അടുത്തിടെയായി (ഏകദേശം മൂന്നു വര്‍ഷം മുന്‍പ്) ഞാന്‍ ഒരു മാക്ബുക്ക് വാങ്ങിക്കുകയും തന്‍മൂലം മാക് ലെപ്പാര്‍ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുവാന്‍ ഇടയാവുകയും ചെയ്തു. മൂന്നു വഷങ്ങള്‍ക്ക് ശേഷവും ലിനക്സ് ഓപ്പറേട്റ്റിങ്ങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്ന അത്രയും സുഗമമായും ശക്തമായും ഒരിക്കലും മാക് ഓപ്പറേട്റ്റിങ്ങ് സിസ്റ്റം ഉപയോഗിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല.

സ്വാഭാവികമായും പുതിയ ഒരു ലാപ്ടോപ്പ് വാങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും ലിനക്സിലേക്കു മടങ്ങാന്‍ താത്പര്യപ്പെട്ടു. പരിമിതമായ ബാന്‍ഡ്വിഡ്ത് ഡൌണ്‍ലോഡിങ്ങ് അനുവദിക്കാത്തതിനാല്‍ ഞാന്‍ ഉബുണ്ടു 10.04 ന്റെ ഒരു സി ഡി റോമിനായി അപേക്ഷികയും കാനോനിക്കല്‍ ഇന്‍ക് വളരെ ക്രിത്യമായി സി ഡി അയച്ചു തരികയും ചെയ്തു. ലിനക്സിനെ കൂടുതല്‍ ജനപ്രിയവും സൌകര്യപ്രദവും ആക്കുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കുന്ന ഈ ഡിസ്ട്രൊ ലിനക്സിന്റെ നല്ല ഗുണങ്ങളെല്ലാം അതിനായി പണയപ്പെടുത്തിയെന്നു പറയാതിരിക്കാന്‍ വയ്യ.

സ്ക്രീന്‍ റെസല്യൂഷന്‍ കൃത്യമായി തിരിച്ചറിയുക, പാനലുകള്‍ സ്ഥിരത പ്രദര്‍ശിപ്പിക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ പോലും തൃപ്തികരമായി ചെയ്യുവാന്‍ 'വിന്‍ഡോസിനൊരു പകരക്കാരന്‍ ' എന്നു വിളിക്കപ്പെടുന്ന ഉബുണ്ടുവിന് കഴിഞ്ഞില്ല. ഉയര്‍ത്തിക്കാട്ടിയ 'ഗ്വെബ്ബര്‍ ' തുടങ്ങിയ സോഫ്റ്റ്വെയറുകള്‍ സമ്പൂര്‍ണ പരാജയമായി.

ഇതിന് ഞാന്‍ കണ്ട ലളിതമായ ഉത്തരം മറ്റ് ഏതെങ്കിലും ഡിസ്ട്രോ പരീക്ഷിക്കുക എന്നതായിരുന്നു. താമസിയാതെ ഞാന്‍ ഫെഡോറ പതിമൂന്ന് ഇന്‍സ്റ്റാള്‍ ചെയ്യുകയും, വീണ്ടും ലിനക്സ് അധിഷ്ടിത സിസ്റ്റങ്ങളുടെ പ്രധാന മേന്‍മയായ സ്റ്റെബിലിറ്റി അനുഭവിക്കുവാനും തുടങ്ങി.

സ്വല്‍പം കോണ്‍ഫിഗറേഷന്‍ വ്യതിയാനങ്ങള്‍ കൂടി വരുത്തിയതിലൂടെ ഫെഡോറയില്‍ ഉള്‍ക്കൊള്ളിക്കാത്ത കോഡെക്കുകളും മറ്റും സജീവമാക്കുവാനും കൂടെക്കൂടെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കി, ശരിക്കും 'വിന്‍ഡോസിനൊരു പകരക്കാരന്‍ ' ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുവാനും കഴിഞ്ഞു.

ഇപ്പൊള്‍ കാര്യങ്ങളെല്ലാം സ്വസ്ഥം, സുരക്ഷിതം.

No comments: